Welcome to Pookkottur News..................

ഹൈദരലി തങ്ങള്‍ പൂക്കോട്ടൂര്‍ ഖിലാഫത്ത്‌ സെന്റര്‍ പ്രസിഡന്റ്‌

Sunday, November 2, 2008
Posted by Unknown

പൂക്കോട്ടൂര്‍ ഖിലാഫത്ത്‌ മെമ്മോറിയല്‍ ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡന്റായി പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ചുമതലയേറ്റു. പരേതനായ പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങളായിരുന്നു തുടക്കം മുതല്‍ സ്ഥാപനത്തിന്റെ പ്രസിഡന്റ്‌. കേരളത്തിലെ ഏറ്റവും വലിയ ഹജ്ജ്‌ പഠന ക്യാമ്പ്‌ നടക്കുന്നത്‌ ഖിലാഫത്ത്‌ സെന്ററിലാണ്‌.
ക്യാമ്പസില്‍ വെച്ച്‌ നടന്ന ബോര്‍ഡ്‌ മീറ്റിങ്ങില്‍ വെച്ച്‌ ഏകഖണ്ഡമായാണ്‌ തങ്ങളെ പ്രസിഡന്റായി തിരഞ്ഞെടുത്തത്‌.
കെ ഐ മുഹമ്മദ്‌ ഹാജി, എ എം കുഞ്ഞാന്‍, ഇല്ലിക്കല്‍ മൂസ ഹാജി, കെ ബാപ്പു ഹാജി,മൊയ്തീന്‍ ബപ്പു, പി എം കുഞ്ഞാലന്‍ ഹാജി, കെ ഉണ്ണീതു ഹാജി പ്രസംഗിച്ചു.അബ്ദു സമദ്‌ പൂക്കോട്ടൂര്‍ സ്വാഗതവും അഡ്വ. കാരാട്ട്‌ അബ്ദു റഹ്മാന്‍ നന്ദിയും പറഞ്ഞു.

1 comments:

RIYA'z കൂരിയാട് said...

സേവനപാതയിൽ അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് മുന്നോട്ട് പോവുക.