പൂക്കോട്ടൂര്‍ തിമിര വിമുക്ത പഞ്ചായത്ത് പദ്ധതിക്ക് നാളെ തുടക്കം
Saturday, February 12, 2011Posted by
Unknown
പൂക്കോട്ടൂര്‍ തിമിര വിമുക്ത പഞ്ചായത്ത് പദ്ധതിക്ക് നാളെ തുടക്കം
മലപ്പുറം: പൂക്കോട്ടൂരില്‍ തിമിര വിമുക്ത പഞ്ചായത്ത് പദ്ധതിക്ക് ശനിയാഴ്ച തുടക്കമാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു ഉദ്ഘാടനം ചെയ്യും. കാലത്ത് 8.30 മുതല്‍ ഒരു മണി വരെ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് നടക്കും.
അഹല്യ ഫൗണ്ടേഷന്‍ കണ്ണാസ്പത്രിയുടെ സഹായത്തോടെ തിരഞ്ഞെടുക്കുന്ന രോഗികള്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തും. ഇവര്‍ക്ക് താമസം, ഭക്ഷണം, യാത്ര സൗജന്യമായിരിക്കും. തിമിരബാധിതരായ മുഴുവന്‍ രോഗികളെയും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരികയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
Labels:
തിമിര വിമുക്ത പഞ്ചായത്ത്