Welcome to Pookkottur News..................

പൂക്കോട്ടൂരില്‍ അജഗ്രാമം പദ്ധതി തുടങ്ങുന്നു

Sunday, August 14, 2011
Posted by Unknown

മലപ്പുറം: കേരള സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ അജഗ്രാമം പദ്ധതി നടപ്പാക്കുന്നു. കുടുംബശ്രീ മുഖേന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതി സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട 28 പഞ്ചായത്തുകളിലാണ് ആദ്യഘട്ടമായി നടപ്പാക്കുന്നത്.

ആടുവളര്‍ത്തലിന് പ്രത്യേകം താത്പര്യവും അഭിരുചിയുമുള്ളവര്‍ക്ക് പൊതുഅവബോധ ക്ലാസുകള്‍ നടത്തും. അതില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാല് ദിവസത്തെ പരിശീലനവും ഫീല്‍ഡ് സന്ദര്‍ശനവും നല്‍കി പദ്ധതിയിലേക്ക് ഒരുക്കും. ഒരു യൂണിറ്റില്‍ അഞ്ച് അംഗങ്ങളാകും ഉണ്ടാകുക. 18നും 55നും ഇടയില്‍ പ്രായമുള്ള ഓരോ അംഗത്തിനും അഞ്ച് വീതം ആടുകള്‍ വാങ്ങുന്നതിനും കൂടുനിര്‍മ്മിക്കുന്നതിനും സാമ്പത്തിക സഹായം നല്‍കും. ബാങ്ക് വായ്പയും ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി ആട് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരു വിപണന ഗ്രൂപ്പും ആട് തീറ്റപ്പുല്ല് കൃഷിചെയ്യുന്ന മറ്റൊരു ഗ്രൂപ്പും കുടുംബശ്രീ സി.ഡി.എസ്. മുഖേന രൂപവത്കരിക്കും. പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും കുടുംബശ്രീ ഭാരവാഹികളുടെയും മൃഗസംരക്ഷണ വിഭാഗത്തിന്റെയും പ്രത്യേകയോഗം ചൊവ്വാഴ്ച 10.30ന് പഞ്ചായത്ത് ഓഫീസില്‍ചേരും. പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേകമായ കോര്‍ ഗ്രൂപ്പ് രൂപവത്കരിക്കും.

കര്‍ഷകര്‍ക്ക് ഗുണമേന്‍മയുള്ള ആടുകളെ ലഭ്യമാക്കുന്നതിന് പഞ്ചായത്തില്‍ അജമേളയും സംഘടിപ്പിക്കും.

Posted on: 14 Aug 2011
Mathrubhumi.com

3 comments:

Unknown said...

എല്ലാ ആടുകള്‍ക്കും ,ക്ഷമിക്കണം എല്ലാ ആളുകള്‍ക്കും അജമേളയിലേക്ക് സ്വാഗതം.

അശ്രഫ് ഉണ്ണീന്‍ said...

ബഷീര്‍, നാട്ടു വിശേഷങ്ങള്‍ പങ്കു വെക്കുന്നതില്‍ സന്തോഷം. അജ ഗ്രാമം പദ്ധതി വിജയിക്കട്ടെ. പൂക്കോട്ടൂര്‍ ഇനീ ആടുഗ്രാമം എന്നായി മാറുമോ.?

Unknown said...

ആ പേടി വേണ്ട. നമ്മുടെതല്ലേ നാട്.കുറച്ച് മുമ്പ് കുടുംബശ്രീ വഴി പശു വളര്‍ത്തല്‍ ഉണ്ടായിരുന്നു. അതില്‍ പശു വാങ്ങിയ പലരും അത് വിറ്റ് കാ‍ശാക്കി.അത് പോലെ തന്നെ കുറച്ച് പേര്‍ ഇതു കൊണ്ട് ജീവിക്കും.ബാക്കിയുള്ളവര്‍ അത് വിറ്റ് കാശാക്കിയും ജീവിക്കും