പേരാട്ട സ്‌മരണയില്‍ പൂക്കോട്ടുര്‍ യുദ്ധത്തിന്റെ 89 ാം വാര്‍ഷികം; നാളെ സെമിനാര്‍
Wednesday, August 26, 2009മലപ്പുറം: മലബാര്‍ കലാപത്തിന്റെ ഭാഗമായി ഭാഗമായി നടന്ന പൂക്കോട്ടുര്‍ യുദ്ധത്തിന്റെ 89 ാം വാര്‍ഷികം നാളെ. 1921 ഓഗസ്‌റ്റ് 26 നു പുക്കോട്ടൂരില്‍ ബ്രിട്ടീഷ് പട്ടാളക്കാരുമായി രണ്ടായിരത്തോളം വരുന്ന ഖിലാഫത്ത് ഭടന്‍മാര്‍ നേരിട്ടേറ്റുമുട്ടി മുന്നൂറിലധികം ദേശാഭിമാനികള്‍ മരണം വരിക്കുകയായിരുന്നു. കട്ടിലശേരി മൗലവിയും എം.പി നാരായണ മേനോനും നേരിട്ടെത്തിയായിരുന്നു പുക്കോട്ടൂരില്‍ ഖിലാഫത്ത് കമ്മിറ്റി രൂപീകരിച്ചത്. ഇതിന്റെ സെക്രട്ടറിയായി നിയമിതനായതു വടക്കുവീട്ടില്‍ മമ്മദു ആയിരുന്നു. എന്നാല്‍ മമ്മദുവാകട്ടെ നിലമ്പുര്‍ കോവിലകത്തെ കാര്യസ്‌ഥനായിരുന്നു. ഖിലാഫത്ത് സെക്രട്ടറി സ്‌ഥാനം ഏറ്റെടുത്തതിന്റെ പേരില്‍ കോവിലകത്തെ ജന്‍മിയുമായി അകന്ന മമ്മദുവിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. കള്ളക്കേസുണ്ടാക്കി അറസ്‌റ്റ് ചെയ്യാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്നു ജന്‍മിയേയും പോലിസ് ഉദ്യോഗസ്‌ഥരേയും മാപ്പിളമാര്‍ ഒന്നിച്ചു നേരിട്ടു. ഇതിന്റെ പശ്‌ചാത്തലത്തില്‍ രണ്ടായിരത്തോളം മാപ്പിളമാര്‍ കോഴിക്കോടു നിന്നും പുറപ്പെട്ട പട്ടാളത്തെ പൂക്കോട്ടൂരില്‍ വെച്ചു തടഞ്ഞു. പിന്നീടു നടന്ന യുദ്ധമാണു പൂക്കോട്ടുര്‍ യുദ്ധം. പുക്കോട്ടൂരിനും പിലാക്കലിനും ഇടയിലുള്ള തോട് കിടങ്ങാക്കി അതില്‍ ഒളിച്ചിരുന്നു പട്ടാള വണ്ടികളെ വെടിവെച്ച് ഭടന്‍മാര്‍ നെല്‍വയലില്‍ ഇറങ്ങിയാല്‍ വെട്ടിക്കൊല്ലുക എന്നായിരുന്നു മാപ്പിളമാരുടെ തന്ത്രം. ആസൂത്രണത്തിലെ പാളിച്ച കാരണം മാപ്പിളമാര്‍ക്കു വന്‍ നഷ്‌ടമുണ്ടായി. ബ്രിട്ടീഷ് പട്ടാള സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡര്‍ ലങ്കാസ്‌റ്ററേയും ഏതാനും സൈനികരേയും അന്നു മാപ്പിളമാര്‍ വകവരുത്തി. ഈ സമരത്തിന്റെ വാര്‍ഷിക ദിനത്തില്‍ അറവങ്കര പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ രാവിലെ 11 നു ചരിത്ര സെമിനാര്‍ നടക്കും. പി.വി അബ്‌ദുല്‍ വഹാബ് എം.പി ഉദ്‌ഘാടനം ചെയ്യും. അബ്‌ദുസമദ് പൂക്കോട്ടുര്‍, ഡോ. അബ്‌ദുറസാഖ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അബ്‌ദുറഹ്‌മാന്‍ കാരാട്ട് അധ്യക്ഷത വഹിക്കും. മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡന്റ് മൊയ്‌തു വാണിമേല്‍, ഉമര്‍ പാണ്ടികശാല പ്രസംഗിക്കും.
Mangalam Daily
പൂക്കോട്ടൂര്‍ യുദ്ധവാര്‍ഷികവും സുവനീര്‍ പ്രകാശനവും
Wednesday, August 27, 2008
മലപ്പുറം: പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ 87 ാം വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണസമ്മേളനവും സുവനീര്‍ പ്രകാശനവും പൂക്കോട്ടൂര്‍ എയുപി സ്കൂളില്‍ എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്‌തു. കെ.എ. മുഹമ്മദാജി ആധ്യക്ഷ്യം വഹിച്ചു.പൂക്കോട്ടൂര്‍ യുദ്ധ സുവനീര്‍ മലയാള മനോരമ മലപ്പുറം ബ്യൂറോ ചീഫ് കെ. ജയപ്രകാശ് ബാബു വടക്കുവീട്ടില്‍ ഇബ്രാഹിമിന് നല്‍കി പ്രകാശനം ചെയ്‌തു.പൂക്കോട്ടൂര്‍ വെബ്സൈറ്റ് കെ. മുഹമ്മദുണ്ണി ഹാജി എംഎല്‍എ ഉദ്ഘാടനം ചെയ്‌തു. പൂക്കോട്ടൂര്‍ വെബ്സൈറ്റിനെ കുറിച്ച് കാരാട്ട് അബ്ദുറഹിമാനും സ്മരണികയെ കുറിച്ച് എന്‍.പി ശുഹൈബും വിശദീകരിച്ചു.പൂക്കോട്ടൂര്‍ ശുഹദാക്കളുടെ ഖബര്‍ സിയാറത്തിന് അബുല്‍ ഖൈര്‍ മൌലവി നേതൃത്വം നല്‍കി.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഖൈര്‍ മൌലവി, പ്രഫസര്‍ എ.പി. അബ്ദുല്‍ വഹാബ്, പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ഉണ്ണീതുഹാജി,കാരാട്ട് അബ്ദുറഹ്മാന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം പി. മൂസ, കെ. അസീസ് മാസ്റ്റര്‍, സൈനുദ്ദീന്‍ കുന്നമംഗലം,സ്മരണിക കണ്‍വീനര്‍ ഉസ്മാന്‍ കൊടക്കാടന്‍, ചീഫ് എഡിറ്റര്‍ ഫഹദ് സലീം, എന്‍.പി. ശുഹൈബ്, താജുദ്ദീന്‍ പുല്ലാര എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എ പി എം കളരിസംഘത്തിന്റെ കളരിപ്പയറ്റ് പ്രദര്‍ശനം നടന്നു.
അനുസ്മരണ സമ്മേളനം 2007
Pookkottur war, Pookkottur, Pookkottoor,Malabar Battle. Samad Pookottur,Pookkottur Gate
കുടുംബശ്രീ വാര്‍ഷികം Pookkottur Panchayath
Monday, May 26, 2008പൂക്കോട്ടൂര്‍ പഞ്ചായത്ത് കുടുംബശ്രീ പത്താം വാര്‍ഷികാഘോഷങ്ങളുടെയും അങ്കണവാടി കലോത്സവത്തിന്റെയും ഉല്‍ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ നിര്‍വഹിച്ചു. 140 ആശ്രയ ഗുണഭോക്‌താക്കളുടെ മക്കള്‍ക്കുള്ള പഠനോപകരണ കിറ്റിന്റെ വിതരണോല്‍ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.മുഹമ്മദ് മദനി നിര്‍വഹിച്ചു. " എന്റെ മരം" വര്‍ണോത്സവ വിജയികള്‍ക്കുള്ള ട്രോഫികള്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. തനൂജ നിര്‍വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ ഏറ്റവും മികച്ച കൌമാര ക്ലബ്ബ് പ്രവര്‍ത്തകക്കുള്ള അവാര്‍ഡ് ലഭിച്ച മാട്ടക്കൂളം സുലൈഖ ക്കുള്ള ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക സമ്മാനം പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമകുട്ടി നിര്‍വഹിച്ചു.
പഞ്ചായാത്ത് മെമ്പര്‍ കാരാട്ട് അബ്ദു റഹിമാന്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീധരന്‍ മാസ്റ്റര്‍, C D S പ്രസിഡന്റ് കെ. ഫാത്തിമ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എം റഷീദ്, പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.ടി അലി, പി.മൂസ,
പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമക്കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി ഉണ്ണീതു ഹാജി സ്വാഗതം പറഞ്ഞു, കെ.മന്‍സൂര്‍ എന്ന കുഞ്ഞിപ്പു നന്ദി പറഞ്ഞു. തുടര്‍ന്ന് അങ്കണവാടി കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി
