Welcome to Pookkottur News..................

പൂക്കോട്ടൂര്‍ യുദ്ധവാര്‍ഷികവും സുവനീര്‍ പ്രകാശനവും

Wednesday, August 27, 2008
Posted by Unknown

മലപ്പുറം: പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ 87 ാ‍ം വാര്‍ഷികത്തോടനുബന്ധിച്ച്‌ അനുസ്മരണസമ്മേളനവും സുവനീര്‍ പ്രകാശനവും പൂക്കോട്ടൂര്‍ എയുപി സ്കൂളില്‍ എം.പി. അബ്ദുസ്സമദ്‌ സമദാനി ഉദ്ഘാടനം ചെയ്‌തു. കെ.എ. മുഹമ്മദാജി ആധ്യക്ഷ്യം വഹിച്ചു.പൂക്കോട്ടൂര്‍ യുദ്ധ സുവനീര്‍ മലയാള മനോരമ മലപ്പുറം ബ്യൂറോ ചീഫ്‌ കെ. ജയപ്രകാശ്‌ ബാബു വടക്കുവീട്ടില്‍ ഇബ്രാഹിമിന്‌ നല്‍കി പ്രകാശനം ചെയ്‌തു.

പൂക്കോട്ടൂര്‍ വെബ്സൈറ്റ്‌ കെ. മുഹമ്മദുണ്ണി ഹാജി എംഎല്‍എ ഉദ്ഘാടനം ചെയ്‌തു. പൂക്കോട്ടൂര്‍ വെബ്സൈറ്റിനെ കുറിച്ച്‌ കാരാട്ട്‌ അബ്ദുറഹിമാനും സ്മരണികയെ കുറിച്ച്‌ എന്‍.പി ശുഹൈബും വിശദീകരിച്ചു.പൂക്കോട്ടൂര്‍ ശുഹദാക്കളുടെ ഖബര്‍ സിയാറത്തിന്‌ അബുല്‍ ഖൈര്‍ മൌലവി നേതൃത്വം നല്‍കി.


അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍, അബ്ദുല്‍ ഖൈര്‍ മൌലവി, പ്രഫസര്‍ എ.പി. അബ്ദുല്‍ വഹാബ്‌, പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.പി. ഉണ്ണീതുഹാജി,കാരാട്ട്‌ അബ്ദുറഹ്മാന്‍, സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി അംഗം പി. മൂസ,‍ കെ. അസീസ്‌ മാസ്റ്റര്‍, സൈനുദ്ദീന്‍ കുന്നമംഗലം,സ്മരണിക കണ്‍വീനര്‍ ഉസ്മാന്‍ കൊടക്കാടന്‍, ചീഫ്‌ എഡിറ്റര്‍ ഫഹദ്‌ സലീം, എന്‍.പി. ശുഹൈബ്‌, താജുദ്ദീന്‍ പുല്ലാര എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ എ പി എം കളരിസംഘത്തിന്റെ കളരിപ്പയറ്റ്‌ പ്രദര്‍ശനം നടന്നു.

അനുസ്മരണ സമ്മേളനം 2007
Pookkottur war, Pookkottur, Pookkottoor,Malabar Battle. Samad Pookottur,Pookkottur Gate

0 comments: