Welcome to Pookkottur News..................

കുടുംബശ്രീ വാര്‍ഷികം Pookkottur Panchayath

Monday, May 26, 2008
Posted by Unknown

പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ കുടുംബശ്രീ പത്താം വാര്‍ഷികാഘോഷങ്ങളുടെയും അങ്കണവാടി കലോത്സവത്തിന്റെയും ഉല്‍ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിമ്പ്ര മുഹമ്മദ്‌ മാസ്റ്റര്‍ നിര്‍വഹിച്ചു. 140 ആശ്രയ ഗുണഭോക്‌താക്കളുടെ മക്കള്‍ക്കുള്ള പഠനോപകരണ കിറ്റിന്റെ വിതരണോല്‍ഘാടനം മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.മുഹമ്മദ്‌ മദനി നിര്‍വഹിച്ചു. " എന്റെ മരം" വര്‍ണോത്സവ വിജയികള്‍ക്കുള്ള ട്രോഫികള്‍ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ എം. തനൂജ നിര്‍വഹിച്ചു. മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്തില്‍ ഏറ്റവും മികച്ച കൌമാര ക്ലബ്ബ്‌ പ്രവര്‍ത്തകക്കുള്ള അവാര്‍ഡ്‌ ലഭിച്ച മാട്ടക്കൂളം സുലൈഖ ക്കുള്ള ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക സമ്മാനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫാത്തിമകുട്ടി നിര്‍വഹിച്ചു.

മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ കെ.എം റഷീദ്‌, പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ എം.ടി അലി, പി.മൂസ,
പഞ്ചായാത്ത്‌ മെമ്പര്‍ കാരാട്ട്‌ അബ്ദു റഹിമാന്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീധരന്‍ മാസ്റ്റര്‍, C D S പ്രസിഡന്റ്‌ കെ. ഫാത്തിമ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫാത്തിമക്കുട്ടി അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ കെ.പി ഉണ്ണീതു ഹാജി സ്വാഗതം പറഞ്ഞു, കെ.മന്‍സൂര്‍ എന്ന കുഞ്ഞിപ്പു നന്ദി പറഞ്ഞു. തുടര്‍ന്ന് അങ്കണവാടി കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി

Report: Chandrika

0 comments: