Welcome to Pookkottur News..................

സമൂഹത്തിലെ ധര്‍മച്യുതിക്കെതിരേ പോരാടുക: റഹ്്മത്തുല്ലാ ഖാസിമി

Thursday, October 30, 2008
Posted by Unknown

വള്ളുവമ്പ്രം: സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന ധര്‍മച്യുതിക്കെതിരേ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചതായി ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ലാ ഖാസിമി പറഞ്ഞു. വള്ളുവമ്പ്രം ടൌണ്‍ യൂത്ത്‌ ലീഗ്‌ കമ്മറ്റി സംഘടിപ്പിച്ച ഹാജിമാര്‍ക്കുള്ള യാത്രയയപ്പ്‌ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ലാ യൂത്ത്ലീഗ്‌ പ്രസിഡന്റ്‌ പി എ സലാം, പ്രഫ.എം മൊയ്തീന്‍ കുട്ടി, സി കെ മുഹമ്മദ്‌ മദനി, എന്‍ രായിന്‍കുട്ടി, അലവികുട്ടി ഫൈസി, അബ്ദുഹാജി, എം ടി അലി, സി സെയ്തലവി, എം ടി റഷീദ്‌, എം ടി മുഹമ്മദലി, എന്‍ എം മൌലവി, സി മൊയ്തീന്‍കുട്ടി, ടി കുഞ്ഞിമുഹമ്മദ്‌, എ പി അബ്ദുര്‍റഹ്്മാന്‍ സംസാരിച്ചു.

0 comments: