Welcome to Pookkottur News..................
Showing posts with label Velluvambram. Show all posts
Showing posts with label Velluvambram. Show all posts

ജനതാദള്‍ സമ്മേളനം

Tuesday, December 30, 2008
Posted by Unknown

വള്ളുവമ്പ്രം: ജനതാദള്‍ (എസ്‌) വള്ളുവമ്പ്രം യൂണിറ്റ്‌ സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാര്‍ എം.പി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ വൈസ്‌പ്രസിഡന്റ്‌ അഡ്വ. പി.എം. സഫറുള്ള, ജില്ലാ സെക്രട്ടറി മഠത്തില്‍ സാദിഖലി, മലപ്പുറം മണ്ഡലം പ്രസിഡന്റ്‌ നാലകത്ത്‌ അസൈന്‍, മാട്ടപ്പറമ്പില്‍ അനീസ്‌ബാബു എന്നിവര്‍ സംസാരിച്ചു. ഹാരിസ്‌ നാലകത്ത്‌ സ്വാഗതവും നല്ലേങ്ങല്‍ മുജീബ്‌ നന്ദിയും പറഞ്ഞു

ബോര്‍ഡുകള്‍ നശിപ്പിച്ചു

Thursday, November 13, 2008
Posted by Unknown

മോങ്ങം:സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി മോങ്ങം റെയ്‌ഞ്ച്‌ കമ്മിറ്റി വള്ളുവമ്പ്രം, വീമ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സമൂഹദ്രോഹികള്‍ നശിപ്പിച്ചതായി പരാതി.

കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ മോങ്ങം റെയ്‌ഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആവശ്യപ്പെട്ടു. ഇ. അബൂബക്കര്‍ ബാഖവി, പി. അബ്ദുല്‍ അസീസ്‌ ദാരിമി, പി.കെ. അലവിക്കുട്ടി ഫൈസി എന്നിവര്‍ സംസാരിച്ചു.

സമൂഹത്തിലെ ധര്‍മച്യുതിക്കെതിരേ പോരാടുക: റഹ്്മത്തുല്ലാ ഖാസിമി

Thursday, October 30, 2008
Posted by Unknown

വള്ളുവമ്പ്രം: സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന ധര്‍മച്യുതിക്കെതിരേ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചതായി ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ലാ ഖാസിമി പറഞ്ഞു. വള്ളുവമ്പ്രം ടൌണ്‍ യൂത്ത്‌ ലീഗ്‌ കമ്മറ്റി സംഘടിപ്പിച്ച ഹാജിമാര്‍ക്കുള്ള യാത്രയയപ്പ്‌ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ലാ യൂത്ത്ലീഗ്‌ പ്രസിഡന്റ്‌ പി എ സലാം, പ്രഫ.എം മൊയ്തീന്‍ കുട്ടി, സി കെ മുഹമ്മദ്‌ മദനി, എന്‍ രായിന്‍കുട്ടി, അലവികുട്ടി ഫൈസി, അബ്ദുഹാജി, എം ടി അലി, സി സെയ്തലവി, എം ടി റഷീദ്‌, എം ടി മുഹമ്മദലി, എന്‍ എം മൌലവി, സി മൊയ്തീന്‍കുട്ടി, ടി കുഞ്ഞിമുഹമ്മദ്‌, എ പി അബ്ദുര്‍റഹ്്മാന്‍ സംസാരിച്ചു.

പാലിയേറ്റീവ്‌ കെയര്‍ വസ്ത്രങ്ങള്‍ നല്‍കി

Wednesday, September 24, 2008
Posted by Unknown

വെള്ളുവമ്പ്രം അത്താണിക്കല്‍ കാരുണ്യ കേന്ദ്രം പാലിയേറ്റീവ്‌ ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പെരുന്നാളിനോടനുബന്ധിച്ച്‌ കാരുണ്യ കേന്ദ്രം പാലിയേറ്റീവ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വസ്ത്രങ്ങള്‍ നല്‍കി. അത്താണിക്കല്‍ ഹിറാ മസ്ജിദ്‌ ഖത്തീബ്‌ സി എച്ച്‌ ബഷീര്‍ , കെ മുഹമ്മദിന്‌ വസ്ത്രം നല്‍കി ഉല്‍ഘാടനം ചെയ്തു. എം മുഹമ്മദലി, ടി.പി സലീം, ഇ.കെ ദാമോദരന്‍ , ടി വി സലാം , സി സമദ്‌ , എന്‍ ശംസുദ്ധീന്‍, എന്‍ റഫീഖ്‌ നേതൃത്വം നല്‍കി