ശുചീകരിച്ചു
Tuesday, October 28, 2008മലപ്പുറം: പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാച്വര്‍ ക്ലബ്ബിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ഹെല്‍ത്ത്‌ക്ലബ്ബ് വളണ്ടിയേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു മുന്നിലെ റോഡിനിരുവശത്തുമുള്ള മാലിന്യങ്ങള്‍ നീക്കംചെയ്‌തു. ശുചീകരണത്തിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.ഹാരിസ്, എം.ശാന്ത, സലീം, എം.സി.അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
പൂക്കോട്ടൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡ് പ്രകൃതിസൗഹൃദ ഗ്രാമമാക്കുന്നു
Wednesday, October 8, 2008പൂക്കോട്ടൂര്‍: പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 13-ാം വാര്‍ഡിനെ പ്രകൃതി സൗഹൃദ ഗ്രാമമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസ് നിര്‍വഹിച്ചു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന മിനി ക്യാമ്പ് എന്‍.ആര്‍.എച്ച്.എം പ്രോഗ്രാം ഓഫീസര്‍ ഡോ. എ. ഷിബുലാല്‍ ഉദ്‌ഘാടനംചെയ്‌തു. വേപ്പിന്‍തൈ വിതരണം ഡോ. കെ.എം. ഇബ്രാഹിം നിര്‍വഹിച്ചു.
പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പാത്തുമ്മക്കുട്ടി, പ്രധാനാധ്യാപിക എം. ശാന്ത, വാര്‍ഡ് മെമ്പര്‍ ബിയ്യക്കുട്ടി, മുഹമ്മദ് സലിം, ബ്രിജിത്താമ്മ, കൃഷ്‌ണന്‍ കാരാങ്ങര എന്നിവര്‍ പ്രസംഗിച്ചു.
പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് 13-ാം വാര്‍ഡ് ഹെല്‍ത്ത് ആന്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഹില്‍ടോപ്പ് റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ വാര്‍ഡില്‍ ആരോഗ്യസര്‍വെ നടത്തും. തുണിസഞ്ചികളും വേപ്പിന്‍തൈകളും വീടുകളില്‍ വിതരണംചെയ്യും.
പ്രകൃതി സൌഹൃദ ഗ്രാമം ഉല്‍ഘാടനം നാളെ
Monday, October 6, 2008പൂക്കോട്ടൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റ് " പ്രകൃതി സൌഹൃദ ഗ്രാമം " പദ്ധതി നാളെ (ഒക്ടോബര്‍ 7 ) മലപ്പുറം ജില്ലാ കലക്ടര്‍ എം.സി മോഹന്‍ദാസ് ഉല്‍ഘാടനം ചെയ്യുന്നു
