യാത്രയയപ്പ് സമ്മേളനം
Monday, October 6, 2008 വള്ളുവമ്പ്രം സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറി കെ.എം.സരളയ്‌ക്ക് നല്‍കിയ യാത്രയയപ്പ് സമ്മേളനം ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. യു.എ.ലത്തീഫ് ഉദ്‌ഘാടനംചെയ്‌തു. ഭരണസമിതിയും ജീവനക്കാരും നല്‍കിയ ഉപഹാരസമര്‍പ്പണം പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ഉണ്ണീതു ഹാജിയും പുല്ലാര പൗരാവലി നല്‍കിയ ഉപഹാരസമര്‍പ്പണം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പി.എ.സലാമും നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.അബ്ദു അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ പി.മൂസ, എം.ടി.അലി, കെ.മന്‍സൂര്‍, വി.സുധാകരന്‍, കെ.ഇസ്‌മായില്‍, എ.പി.നൗഷാദ്, അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, ടി.വി.ഇബ്രാഹിം, എ.എം.കുഞ്ഞാന്‍, ടി.കുഞ്ഞിമുഹമ്മദ്, അഡ്വ. എന്‍.മുഹമ്മദ്, എന്‍.സക്കീര്‍, സി.സൈതലവി, കെ.രാജന്‍, മുഹമ്മദ്‌കുട്ടി, കെ.അസൈനാര്‍, സി.പി.കുഞ്ഞാറക്കുട്ടി, ടി.ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ബാലകൃഷ്‌ണന്‍ സ്വാഗതവും എം.അബ്ദുറഹിമാന്‍ നന്ദിയുംപറഞ്ഞു.
വാര്‍ത്ത : മാതൃഭുമി