Welcome to Pookkottur News..................

മുസ്തഫ ഫൈസി യുടെ റംസാന്‍ പ്രഭാഷണം ഇന്ന്‌

Thursday, September 25, 2008
Posted by Unknown

പൂക്കോട്ടൂര്‍ അറവങ്കര നൂറുല്‍ ഇസ്ലാമിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം സംഘടിപ്പിക്കുന്ന മുസ്ഥഫ ഫൈസി വടക്കുംമുറിയുടെ രണ്ട്‌ ദിവസത്തെ റംസാന്‍ പ്രഭാഷണം ഇന്നാരംഭിക്കുന്നു. . രാവിലെ 8.45 ന്‌ മര്‍ഹൂം ഉമറലി ശിഹാബ്‌ തങ്ങള്‍ നഗറില്‍ (ജി യു പി എസ്‌ അറവങ്കര) പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ പരിപാടി ഉല്‍ഘാടനം ചെയ്യും. വിശുദ്ധ ഖുര്‍ആന്‍ - സവിശേഷതകളുടെ മഹാസംഗമം എന്നതാണ്‌ വിഷയം.

27 ശനിയാഴ്ച രാത്രി 9.30 ന്‌ നടക്കുന്ന ദുആ സമ്മേളനത്തില്‍ അബ്ദുസമദ്‌ പൂക്കോട്ടൂര്‍ ഉല്‍ബോധന പ്രസംഗം നടത്തും. കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയതങ്ങള്‍ ജമലുല്ലൈലി ദുആ നേതൃത്വം നല്‍കും.

1 comments:

Anonymous said...

അഭിനന്ദനങ്ങള്‍ ...............