Welcome to Pookkottur News..................

Medical Exibition in Pookkottur

Sunday, February 3, 2008
Posted by Unknown

പൂക്കോട്ടുര്‍ ഗ്രാമ പഞ്ചായത്തും മലപ്പുറം സഹകരണ ആശുപത്രി നഴ്സിംഗ്‌ സ്കൂളും സംയുക്‌തമായി പൂക്കോട്ടൂര്‍ പ്രൈമറി ഹെല്‍ത്ത്‌ സെന്ററില്‍ മെഡിക്കല്‍ എക്സിബിഷന്‍ നടത്തി. രാവിലെ 9 മണിക്ക്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. മുഹമ്മദ്‌ മദനി എക്സിബിഷന്‍ ഉല്‍ഘാടനം ചെയ്തു. പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പാത്തുമ്മക്കുട്ടി അധ്യക്ഷം വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ കെ.പി ഉണ്ണീതു ഹാജി, മെഡിക്കല്‍ ഓഫിസര്‍ പ്രസംഗിച്ചു.
രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം 5 മണി വരെയായിരുന്നു പ്രദര്‍ശന സമയം. പൂക്കോട്ടൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി
വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ പ്രദര്‍ശനം കാണാന്‍ എത്തി.

0 comments: