പൂക്കോട്ടൂര്‍ ഹജ്ജ് പഠന ക്യാമ്പ് ഉല്ഘാടനം ചെയ്തു
Sunday, August 10, 2008Posted by
Unknown
1 Comments

പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ഹജ്ജ് പഠന ക്യാമ്പ് വിദേശ കാര്യ സഹമന്ത്രി ഇ അഹമ്മദ് ഉല്ഘാടനം ചെയ്തു.
ഹജ്ജ്‌കമ്മിറ്റി വഴി ഇന്ത്യയില്‍നിന്ന് ഹജ്ജിനുപോകുന്നവര്‍ക്ക് മിനായില്‍ ജംറയ്‌ക്കടുത്തുള്ള പ്രത്യേകമേഖലയില്‍ താമസസൗകര്യം നല്‍കാന്‍ സൗദി സര്‍ക്കാര്‍ സമ്മതിച്ചതായി കേന്ദ്രമന്ത്രി ഇ. അഹമ്മദ് അറിയിച്ചു. സ്വകാര്യ ഹജ്ജ്‌ഗ്രൂപ്പുകള്‍ വഴി പോകുന്ന 48,000ത്തോളം തീര്‍ത്ഥാടകരടക്കം 1.6 ലക്ഷം ഹജ്ജാജിമാരാണ് ഇത്തവണ ഇന്ത്യയില്‍നിന്ന് പോകുന്നത്. കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ ഹാജിമാര്‍ താമസിച്ച ഹറമിനടുത്തുള്ള കെട്ടിടങ്ങള്‍ ഹറമിന്റെ വിപുലീകരണത്തിനായി പൊളിച്ചുനീക്കിയിട്ടുണ്ട്. ഇതുമൂലം മക്കയില്‍ ഹാജിമാരുടെ താമസം കഴിഞ്ഞവര്‍ഷത്തേതിലും അല്‌പം ദൂരെയാകുമെന്ന് മന്ത്രി പറഞ്ഞു.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷം വഹിച്ചു.സമസ്‌ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥനയ്‌ക്ക് നേതൃത്വംനല്‍കി. കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. അബ്ദുല്‍ ഹമീദ്, കെ. മമ്മദ് ഫൈസി, എ.പി. മുഹമ്മദ്‌കുട്ടി ഫൈസി, എ. മുഹമ്മദ് എന്ന കുഞ്ഞാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹജ്ജ് ഗൈഡ് മുനവ്വറലി ശിഹാബ്‌തങ്ങളും ഹജ്ജ് സി.ഡി. എ.കെ. അബ്ദുല്‍ ഹമീദും പ്രകാശനംചെയ്‌തു. ഹജ്ജുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷത്തെ മികച്ച ചിത്രങ്ങള്‍ക്ക് പി. ഷംസീര്‍(ചന്ദ്രിക), മനോജ് ചേമഞ്ചേരി(മലയാള മനോരമ) എന്നിവര്‍ക്ക് കേന്ദ്രമന്ത്രി ഇ. അഹമ്മദ് അവാര്‍ഡുകള്‍ സമ്മാനിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂരാണ് പഠനക്ലാസിന് നേതൃത്വം നല്‍കുന്നത്. ക്യാമ്പ് ഞായറാഴ്‌ച വൈകീട്ട് സമാപിക്കും.

ക്യാമ്പ് നടക്കുന്ന വേദി
ഫോട്ടോ: ദ ഹിന്ദു
News : Mathrubhumi
Subscribe to:
Post Comments (Atom)