Welcome to Pookkottur News..................

പൂക്കൊട്ടുരില്‍ എസ്കെഎസ്‌എസ്‌എഫ്‌ നേതൃത്വ ക്യാമ്പ്‌ നടത്തി

Sunday, June 15, 2008
Posted by Unknown

മലപ്പുറം: വിദ്യാര്‍ഥികളില്‍ ‍ മതവിരോധവും മതനിഷേധവും കുത്തിവയ്ക്കാനുള്ള നീക്കത്തില്‍നിന്ന്‌ സര്‍ക്കാര്‍ പിന്‍തിരിയണമെന്നു സമസ്‌ത കേരള ജംഇത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസല്യാര്‍ പറഞ്ഞു. പൂക്കോട്ടൂര്‍ ഖിലാഫത്ത്‌ ക്യാംപസില്‍ എസ്കെഎസ്‌എസ്‌എഫ്‌ സംസ്ഥാന നേതൃത്വ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനം തേടി ആധുനിക സമൂഹം ആത്മീയതയിലേക്കും മതത്തിലേക്കും നീങ്ങുമ്പോള്‍ ആത്മീയതയെ വികൃതമായി ചിത്രീകരിക്കാനുള്ള നീക്കം ചില നിക്ഷിപ്‌ത താല്‍പര്യങ്ങളുടെ ഭാഗമാണ്‌. മതത്തിന്റെ യഥാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്‌ കപട ആത്മീയതയെ ചെറുക്കുവാനുള്ള യഥാര്‍ഥ മാര്‍ഗമെന്ന്‌ അദ്ദേഹം പറഞ്ഞു.എസ്‌വൈഎസ്‌ സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ ആധ്യക്ഷ്യം വഹിച്ചു‍. എ.എം. കുഞ്ഞാന്‍, കെ.പി. ഉണ്ണീതു ഹാജി, കാരാട്ട്‌ അബ്ദുറഹമാന്‍, ആനമങ്ങാട്‌ അബ്ദുറഹിമാന്‍ മുസല്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മനോരമ
14.06.08 ശനി

0 comments: