Welcome to Pookkottur News..................

അറവങ്കര ഹോറിസണ്‍ കലാസമിതി

Thursday, September 27, 2007
Posted by Unknown

പൂക്കോട്ടുര്‍ ഗ്രാമ പഞ്ചായത്തിലെ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ നിറ സാന്നിധ്യമാണ്‌ അറവങ്കര ഹോറിസണ്‍ കലാ സമിതി. 1989 ല്‍ ആണ്‌ സമിതിയുടെ പ്രവര്‍ത്തനം തുടങ്ങിയത്‌. നാട്ടുകാരുടെയും ജന പ്രതിനിധികളുടെയും പൂര്‍ണ സഹകരണമാണ്‌ കലാസമിതിയുടെ പ്രവര്‍ത്തന വിജയത്തിനു പിന്നില്‍.

ഒട്ടേറെ ആരോഗ്യ, ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സമിതിക്കായി. പൂക്കോട്ടൂര്‍ ഹെല്‍ത്ത്‌ സെന്ററിന്റെ സഹകരണത്തോടെ വാര്‍ഡ്‌ തലത്തില്‍ ചിക്കന്‍ ഗുനിയ ബോധവല്‍ക്കരണവും മഴക്കാല പകര്‍ച്ച വ്യാധികളെ കുറിച്ച്‌ അവബോധവും വളര്‍ത്താന്‍ സമിതി നേതൃത്വം നല്‍കി.

സേവനവാരത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും സമിതി പ്രവര്‍ത്തകര്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കാറുണ്ട്‌. ഇതിന്റെ ഭാഗമായി ന്യൂബസാര്‍- മൂച്ചിക്കല്‍ റോഡിന്റെ ഇരു വശങ്ങളും അഴുക്കു ചാല്‍ നിര്‍മിച്ചു. ശോചനീയാവസ്ഥയിലായ റോഡ്‌ ഗതാഗത യോഗ്യമാക്കാനും സമിതി പ്രവര്‍ത്തകര്‍ക്കായി.

പഞ്ചായത്ത്‌ കേരളോത്സവത്തില്‍ ഓവറോള്‍ ചാംപ്യന്‍പട്ടം നേടാന്‍ കലാസമിതിക്ക്‌ കഴിഞ്ഞത്‌ അഭിമാനാര്‍ഹമായ നേട്ടമാണ്‌. വിശേഷ ദിവസങ്ങള്‍ ആചരിക്കാനും ആഘോഷ ദിവസങ്ങള്‍ കൊണ്ടാടാനും സമിതി പ്രവര്‍ത്തകര്‍ മുന്‍ കയ്യെടുക്കാറൂണ്ട്‌. സമിതിയുടെ സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥിയുടെ വൃക്ക മാറ്റി വെക്കാനുള്ള സഹായ നിധിയിലേക്ക്‌ 17,500 രൂപ നല്‍കി. ബാലു മെമ്മോറിയല്‍ ലൈബ്രറിയും സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

ഭാരവഹികള്‍: പി.അനില്‍ കുമാര്‍ (മുഖ്യ രക്ഷാധികാരി), പി.വി ഷാജി, സി. ഗിരീഷ്‌ കുമാര്‍ (രക്ഷാധികാരികള്‍), പി.വി. അഹമ്മദ്‌ (പ്രസിഡന്റ്‌),പി.വി ശിഹാബുദ്ദീന്‍ ,പി. നിയാസ്‌ അലി (വൈസ്‌ പ്രസിഡന്റ്‌), സജിന്‍ ചെമ്പന്‍ (സെക്രട്ടറി), നിസാര്‍, ജംഷീദ്‌ (ജോയന്റ്‌ സെക്ര.), ടി.ജംഷീര്‍ (ട്രഷറര്‍), പി. മുഹമ്മദ്‌ ബഷീര്‍, പി.വി ഷൌക്കത്ത്‌ അലി (പ്രോഗ്രാം കണ്‍.)


@ pookkottur.com

0 comments: