Showing posts with label നിര്‍മല്‍ ഗ്രാമ പുരസ്കാരം. Show all posts
Showing posts with label നിര്‍മല്‍ ഗ്രാമ പുരസ്കാരം. Show all posts
പൂക്കോട്ടൂര്‍ പഞ്ചായത്തിന് നിര്‍മല്‍ ഗ്രാമ പുരസ്കാരം
Tuesday, October 14, 2008Posted by
Unknown
1 Comments
ശുചിത്വ പഞ്ചായത്തുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍മല്‍ ഗ്രാമ പുരസ്കാരത്തിന് പൂക്കോട്ടൂര്‍ പഞ്ചായത്ത് അര്‍ഹമായി.ജില്ലയില്‍ നിന്ന് 88 ഗ്രാമ പഞ്ചായത്തുകളൂം 10 ബ്ലോക്ക് പഞ്ചായത്തുകളും അവാര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു.അതില്‍ 78 പഞ്ചായത്തുകളും 3 ബ്ലോക്ക് പഞ്ചായത്തുകളും അവാര്‍ഡിന് അര്‍ഹമായി.
ശുചിത്വ മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഹെല്‍പ്പ് ഫൌണ്ടേഷന്‍ ഏപ്രിലില്‍ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ചിരുന്നു.
അവാര്‍ഡ് തുകയായി പഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 20 ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ നല്‍കും. കഴിഞ്ഞ വര്‍ഷം രണ്ട് പഞ്ചായത്തുകള്‍ക്കാണ് അവാര്‍ഡ് ലഭിച്ചിരുന്നത്.
Subscribe to:
Posts (Atom)
