Welcome to Pookkottur News..................
Showing posts with label കാരുണ്യകേന്ദ്രം. Show all posts
Showing posts with label കാരുണ്യകേന്ദ്രം. Show all posts

കാരുണ്യ പാലിയേറ്റീവ്‌ സൊസൈറ്റി വാര്‍ഷികം ആഘോഷിച്ചു

Monday, December 29, 2008
Posted by Unknown

പൂക്കോട്ടൂര്‍: അത്താണിക്കല്‍ കാരുണ്യ പാലിയേറ്റീവ്‌ കെയര്‍ സൊസൈറ്റിയുടെ രണ്ടാം വാര്‍ഷികം കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്ക്‌ ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസും ഹോം കെയര്‍ വാഹനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിമ്പ്ര മുഹമ്മദും ഉദ്‌ഘാടനം ചെയ്‌തു. എം. മൊയ്‌തീന്‍കുട്ടി, പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫാത്തിമക്കുട്ടി, പുല്‍പ്പറ്റ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ഫാത്തിമക്കുട്ടി, കെ.പി. ഉണ്ണീതുഹാജി, അബ്ദുള്ളക്കുട്ടി, ഡോ. നസീറുള്ള, എം. ശ്രീനിവാസന്‍, സി. മുഹമ്മദ്‌, ടി.പി. സലിം, ഇ.കെ. ദാമോദരന്‍, ഡോ. എം.പി. മാത്യൂസ്‌ നമ്പോലി, എന്‍. ഹാരിസ്‌, ആര്‍.കെ, കെ.കെ. വത്സ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കോട്ടൂര്‍, മൊറയൂര്‍, പുല്‍പ്പറ്റ ഗ്രാമപ്പഞ്ചായത്തുകളിലാണ്‌ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്‌.

കാരുണ്യകേന്ദ്രം വാര്‍ഷികാഘോഷം

Wednesday, December 24, 2008
Posted by Unknown

മലപ്പുറം: അത്താണിക്കല്‍ കാരുണ്യകേന്ദ്രം പാലിയേറ്റീവ്‌ കെയര്‍ സൊസൈറ്റിയുടെ രണ്ടാം വാര്‍ഷികാഘോഷം ഡിസംബര്‍ 27ന്‌ നടക്കും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രക്തഗ്രൂപ്പ്‌, പ്രമേഹ നിര്‍ണയ ക്യാമ്പ്‌, പാലിയേറ്റീവ്‌ കുടുംബസംഗമം, ഹോം കെയര്‍ വാഹന ഉദ്‌ഘാടനം, പൊതുസമ്മേളനം എന്നിവയുണ്ടാകും.

രക്തഗ്രൂപ്പ്‌ നിര്‍ണയക്യാമ്പ്‌ 9.30ന്‌ പൂക്കോട്ടൂര്‍ ജി.എച്ച്‌.എസ്‌. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. ഹാരീസ്‌ ഉദ്‌ഘാടനംചെയ്യും. പ്രമേഹ രോഗനിര്‍ണയ ക്യാമ്പ്‌ മൊറയൂര്‍ വി.എച്ച്‌.എം.എച്ച്‌.എസ്‌.എസ്‌ പ്രിന്‍സിപ്പല്‍ സി.വി. ഐസക്കും പാലിയേറ്റീവ്‌ കുടുംബസംഗമം 2.30ന്‌ പുല്ലാനൂര്‍ ജി.വി.എച്ച്‌.എസ്‌.എസ്‌ പ്രധാനാധ്യാപിക കെ.കെ. വത്സലയും ഉദ്‌ഘാടനംചെയ്യും. വൈകീട്ട്‌ നാലിന്‌ നടക്കുന്ന പൊതുസമ്മേളനം കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ഉദ്‌ഘാടനംചെയ്യും. കേരള ജമാഅത്തെ ഇസ്‌ലാമി അമീര്‍ ടി. ആരിഫലി അധ്യക്ഷതവഹിക്കും. ഹോം കെയര്‍ വാഹനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിമ്പ്ര മുഹമ്മദും ക്ലിനിക്‌ കളക്ടര്‍ എം.സി മോഹന്‍ദാസും ഉദ്‌ഘാടനം ചെയ്യും. സൊസൈറ്റി ചെയര്‍മാന്‍ എം.മുഹമ്മദ്‌ അലി, ക്ലിനിക്‌ സീനിയര്‍ നഴ്‌സ്‌ ഇ. വത്സല, വളണ്ടിയര്‍ ഇ.കെ. അഹമ്മദ്‌, സ്വാഗതസംഘം ചെയര്‍മാന്‍ എം.മൊയ്‌തീന്‍ കുട്ടി, ജനറല്‍ കണ്‍വീനര്‍ സി. അലവിക്കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


Mathrubhumi 
24.12.2008