Welcome to Pookkottur News..................

ഖാസി സ്ഥാനം ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഏറ്റെടുത്തു

Sunday, August 24, 2008
Posted by Unknown

ആഗസ്ത് 21 വ്യാഴം
പൂക്കോട്ടൂര്‍: അറവങ്കര, പാപ്പാട്ടുങ്ങല്‍, മൈലാടി മഹല്ലുകളുടെ ഖാസി സ്ഥാനം പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഏറ്റെടുത്തു.അറവങ്കര മെട്രോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോഴിശേരി കുഞ്ഞി മുഹമ്മദ്‌ മുസ്ലയ‍ര്‍ സ്വാഗതം പറഞ്ഞു.അബ്ദു സമദ്‌ പൂക്കോട്ടൂര്‍ ഉല്‍ബോധന പ്രസംഗം നടത്തി. എം. അബ്ദുല്ല ഹാജി ആധ്യക്ഷ്യം വഹിച്ചു.
പള്ളിപ്പടി മഹല്ലിനു വേണ്ടി ഇല്ലിക്കല്‍ മൂസഹാജി ബൈഅത്‌ കര്‍മ്മം നിര്‍വഹിച്ചു. എ എം കുഞ്ഞാന്‍ ഷാള്‍ അണിയിച്ചു. മൈലാടി മഹല്ലിനു വേണ്ടി അബ്ദു സലാം ബൈഅത്‌ കര്‍മം നിര്‍വഹിച്ചു. ഹസന്‍ ഹാജി തങ്ങളെ ഷാള്‍ അണിയിച്ചു. പാപ്പാട്ടിങ്ങല്‍ മഹല്ലിനു വേണ്ടി അബ്ദു സമദ്‌ പൂക്കോട്ടൂര്‍ ബൈഅത്‌ കര്‍മം നിര്‍വഹിച്ചു. എം മുഹമ്മദ്‌ മാസ്റ്റര്‍ ഷാള്‍ അണിയിച്ചു.
ഹൈദരലി ശിഹാബ്‌ തങ്ങള്‍,കുഞ്ഞമ്മദ്‌ മുസല്യാര്‍, അനസ്‌ സഅദി, എം.എ. ജലീല്‍ സഖാഫി, കോഴിശ്ശേരി കുഞ്ഞിമുഹമ്മദ്‌ മുസല്യാര്‍, അബ്ദുറഹിമാന്‍ കാരാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.
ശേഷം മരണപ്പെട്ട മുന്‍ ഖാളിയും സമസ്ഥ ഉപാധ്യക്ഷനുമായിരുന്ന പാണക്കാട്‌ സയ്യിദ് ഉമറലി ശിഹാബ്‌ തങ്ങളുടെ പേരില്‍ തഹ്‌ലീലും പ്രാര്‍ഥനയും നടത്തി.

2 comments:

Anonymous said...

paaramparyamaayi (matha)adhikaara keimaatam_ islaamika maaNo?
bharaNaadhikaaram_ paaramparyamaakki vachchath koNtalle mu-aaviyaye oru valiya vibhaagam_ muslim_ kaL_ ethir_kkunnath.

Anonymous said...

പാരമ്പര്യമായി (മത)അധികാര കൈമാറ്റം ഇസ്ലാമിക മാണൊ?
ഭരണാധികാരം പാരമ്പര്യമാക്കി വച്ചത് കൊണ്ടല്ലെ മു-ആവിയയെ ഒരു വലിയ വിഭാഗം മുസ്ലിം കള്‍ എതിര്‍ക്കുന്നത്.